Let us do the

Nimhans UG: Apply till 7th July(26-06-2023)

So you can give your best WITHOUT CHANGE

നിംഹാൻസിൽ യൂജി: ജൂലൈ 7 വരെ അപേക്ഷിക്കാം 

ബെംഗളൂരു നിഹാൻസിലെ  (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) യുജി പ്രോഗ്രാമുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. ബിഎസ്സി അനസ്തീസിയ ടെക്നോളജി, നഴ്സിങ്,  റേഡിയോളജി, ക്ലിനിക്കൽ ന്യൂറോ ഫിസിയോ ടെക്നോളജി, സർട്ടിഫിക്കറ്റ് ഇൻ ന്യൂറോ പതോളജി ടെക്നോളജി, പോസ്റ്റ് ബേസിക് ഡി പ്ലോമ ഇൻ സൈക്യാട്രിക് മെന്റൽ ഹെൽത്ത് നഴ്സിങ്, ന്യൂറോ സയൻസ് നഴ്‌സിംഗ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ബിഎസ്സി കോഴ്സുകൾക്കു ജൂലൈ 16നു ബെംഗളൂരുവിൽ എൻട്രൻസ് ടെസ്റ്റുണ്ട്. അപേക്ഷാഫീ ഓരോ കോഴ്സിനും 1000 രൂപ; പട്ടികവിഭാഗം 750 രൂപ. ഭിന്നശേഷിക്കാർ അപേക്ഷാഫീ അടയ്‌ക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക്: https://nimhans.ac.in/


Send us your details to know more about your compliance needs.