So you can give your best WITHOUT CHANGE
റബർ ടാപ്പിംഗ് തൊളിലാളികളുടെ മക്കൾക്ക് പഠന സ്കോളർഷിപ്
റബർ ടാപ്പിംഗ് തൊഴിലാളികളുടെ കുട്ടികൾക്കു പഠനത്തിനായി സ്കോളർഷിപ്പും ഹോസ്റ്റൽ താമസത്തിനായി നിശ്ചിതതുകയും റബർബോർഡ് നൽകും. 11 ക്ലാസ് മുതൽ പ്രഫഷണൽ കോഴ്സുകൾ ഉൾപ്പടെയുള്ള കോഴ്സുകൾ ക്കു പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷ നൽകാം.
11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ക്ലാസുകൾ ആരംഭിച്ച് രണ്ടുമാസത്തിനുശേഷവും മറ്റു കോഴ്സുകൾക്ക് പഠിക്കുന്നവർ പരീക്ഷാഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി മുതൽ നാലുമാസത്തിനകവും അപേക്ഷ നൽകണം.
പത്താംക്ലാസ് മുതലുള്ള ഓരോ കോഴ്സും പൂർത്തിയാക്കുമ്പോൾ 60 ശതമാനം മാർക്ക് അല്ലെങ്കിൽ 'ബി' ഗ്രേഡ് ലഭിച്ചവർക്ക് മെറിറ്റ് അവാർഡിനും അർഹത ഉണ്ടായിരിക്കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളിൽ അ പേക്ഷ നൽകണം. വിവരങ്ങൾക്ക് സമീപത്തുള്ള റബർബോർഡ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടുക.
Send us your details to know more about your compliance needs.