So you can give your best WITHOUT CHANGE
കേരള എൻട്രൻസ് അപേക്ഷ ഏപ്രിൽ 10 വരെ
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ബി ഫാം, മെഡിക്കൽ അഗ്രികൾചറൽ അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബിരുദ പ്രവേശനത്തിന് ഏപ്രിൽ 10 വൈകിട്ട് 5 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. എസ്എസ്എൽസി, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, കയ്യൊപ്പ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അർഹത തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾ ഏപ്രിൽ 20ന് അകവും സമർപ്പിക്കണം. എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം ജൂൺ 20ന് എങ്കിലും അറിയാം. എൻട്രൻസ് ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) മേയ് 17ന് രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ (മാത്തമാറ്റിക്സ്) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും.
ട്യൂഷൻ ഫീ നിരക്കുകൾ, സ്വാശ്രയ സീറ്റ് വിഭജനം എന്നിവയടക്കമുള്ള വിവരങ്ങൾ അലോട്മെന്റിനുമുൻപ് അറിയിക്കും.
കേരള എൻട്രൻസ് സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെഡിക്കൽ-അഗ്രികൾചറൽ പ്രോഗ്രാമുകളിലെ സെലക്ഷൻ ദേശീയ നീറ്റ്-2023 റാങ്കിങ് നോക്കിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല. പക്ഷേ 'നാറ്റ' എന്ന അഭിരുചിപ്പരീക്ഷയിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്ക്: www.cee-kerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷയ്ക്കും ഓപ്ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in സന്ദർശിക്കുക. അലോട്മെന്റടക്കം വിവരങ്ങളറിയാൻ ഗൂഗിൾ പ്ലേയിൽ നിന്ന് SANDES App ഡൗൺലോഡ് ചെയ്യുകയുമാകാം.
Send us your details to know more about your compliance needs.