Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(14-06-2022)

So you can give your best WITHOUT CHANGE

എൻ.പി.സി.ഐ.എൽ.- 177 അപ്രന്റിസ്

അവസരം ഗുജറാത്തിലെ കക്രാപ്പാറ സൈറ്റിൽ

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 177 അപ്രന്റിസ് ഒഴിവ്. ഗുജറാത്തിലെ കക്രാപ്പാറ സൈറ്റിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം. ഒരുവർഷത്തെ പരിശീലനമായിരിക്കും.ഒഴിവുകൾ: ഇലക്ട്രീഷ്യൻ-47, ഫിറ്റർ-47, ഇൻസ്ട്രുമെന്റ് മെക്കാനിക്-18, ഇലക്ട്രോണിക് മെക്കാനിക്-18, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അസിസ്റ്റന്റ് (പി.എസ്.എ.എ.)/കംപ്യൂ ട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി സ്റ്റന്റ്-10, വെൽഡർ-10, ടർണർ 10, മെഷീ നിസ്റ്റ്-8, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനീങ് മെക്കാനിക്-9.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://www.npcil.nic.in/index.aspx എന്ന വെബ്സൈറ്റ് കാണുക.

C-DIT: 36 പ്രോജക്ട് സ്റ്റാഫ്
തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 36 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 18 വരെ.വിശദവിവരങ്ങൾക്ക് https://www.careers.cdit.org/


Send us your details to know more about your compliance needs.