Let us do the

Engineering/Architecture degree admission -(16-09-2022)

So you can give your best WITHOUT CHANGE

എൻജിനീയറിങ്/ ആർക്കിടെക്ചർ ബിരുദ പ്രവേശനം ഓപ്ഷനുകൾ നൽകാം:

ഓപ്ഷൻ സമർപ്പണം 19ന് രാവിലെ 10 വരെ സ്വാശ്രയ ആർക്കിടെക്ചർ കോളജുകൾ ഈ റൗണ്ടിലില്ല

സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ ബാച്ച്ലർ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ സമർപ്പണം 19ന് രാവിലെ 10 വരെ. ആദ്യ അലോട്മെന്റ് 21ന്. ഫീസ് 26ന് ഉച്ചകഴിഞ്ഞ് നാലിനുള്ളിൽ അടയ്ക്കണം.
കോഴ്സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നത് നിർണായക കൃത്യമാണ്. മികച്ച ഓപ്ഷനുകൾ നൽകുന്നത് കൂടാതെ കുറഞ്ഞ റാങ്ക് മതിയാകുന്ന ഓപ്ഷനുകളും സമർപ്പിക്കണം.വിവരങ്ങൾക്ക് https://cee.kerala.gov.in/main.php എന്ന സൈറ്റിലെ KEAM 2022 ലിങ്കും നോക്കാം. സംശയ പരിഹാരത്തിനു ഫോൺ: 0471 2525300.


Send us your details to know more about your compliance needs.