Let us do the

C- APT with one year diploma programs - (29-10-2022)

So you can give your best WITHOUT CHANGE

ഒരു വർഷത്തെ ഡിപ്ലോമ പ്രോഗ്രാമുകളുമായി C- ആപ്റ്റ്

സി ആപ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Kerala State Center for Adavanced Printing & Training (C-APT), തിരുവനന്തപുരത്തെ  ഡിവിഷൻ പത്താം ക്ലാസും പന്ത്രാണ്ടാം ക്ലാസും മാത്രം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള പഠിതാക്കൾക്കായി കമ്പ്യൂട്ടർ സയൻസ് അനുബന്ധമായ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഒമ്പത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാവില്ല. സി അപ്റ്റിന്റെ - ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച്,തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന Managing Director, C APT എന്ന പേരിൽ എടുത്തിട്ടുള്ള 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യതാ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്/ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി പൂരിപ്പിച്ച അപേക്ഷാഫോമിനോടൊപ്പം അയയ്ക്കണം. സി  ആപ്റ്റിന്റെ തിരുവനന്തപുരം സെൻട്രലിൽനിന്ന് അപേക്ഷ നേരിട്ട് വാങ്ങി പൂരിപ്പിച്ച് നൽകാവുന്നതാണ്.


Send us your details to know more about your compliance needs.