So you can give your best WITHOUT CHANGE
സി.എസ്.ഐ.ആർ.-യു.ജി.സി.നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ശാസ്ത്രവിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്.) ലക്ചറർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുമുള്ള നാഷണൽ എലിജിബി ലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ ക്ഷണിച്ചു. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്; കെമിക്കൽ സയൻസസ്, എർത്ത് അറ്റ്മോ സ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്. പരീക്ഷത്തീയതി പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷ https://csirnet.nta.nic.in/ വഴി ഓഗസ്റ്റ് 10 വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാഫീസ് ഓഗസ്റ്റ് 10 രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷാ ഫീസ് 1000 രൂപ (ഒ.ബി.സി. 500 രൂപ, പട്ടികവിഭാഗം മൂന്നാം ജെൻഡർ-250 രൂപ). ഭിന്നശേഷിവിഭാഗത്തിന് അപേക്ഷാ ഫീസ് ഇല്ല .
Send us your details to know more about your compliance needs.