Let us do the

Chief Minister's Funding Scheme; Apply till March 10 (02-03-2023)

So you can give your best WITHOUT CHANGE

മുഖ്യമന്ത്രിയുടെ ധനസഹായ പദ്ധതി; മാർച്ച് 10 വരെ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേർക്ക് സ്കോളർഷിപ്പായി നൽകും. വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ ബിരുദ(3/4/5 വർഷ ബിരുദ കോഴ്സുകൾ) വിദ്യാർഥികൾ വെബ്സൈറ്റ് വഴി മാർച്ച് 10നു മുൻപ് അപേക്ഷിക്കണം. ഡിഗ്രി/തത്തുല്യ കോഴ്സിൽ റഗുലറായി കോഴ്സ് പൂർത്തിയാക്കിയവരിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. സർവകലാശാലയിലെ സർക്കാർ / എയ്ഡഡ്/ സ്വയംഭരണം സ്വാശ്രയ കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. വിദ്യാർഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകം ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: 0471- 2306580, 9447096580, 9446780308. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.dcescholarship.kerala.gov.in/


Send us your details to know more about your compliance needs.