Let us do the

ONGC Sports Scholarship-(20-09-2022)

So you can give your best WITHOUT CHANGE

ഒ.എൻ.ജി.സി. സ്പോർട്സ് സ്കോളർഷിപ്പ്

വിവിധ കായികമേഖലകളിൽ മികവുകാട്ടിയ, വനിതകൾക്കും പുരുഷൻമാർക്കുമുള്ള പ്രതി മാസ സ്കോളർഷിപ്പ് പദ്ധതി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ. ജി.സി.) ലിമിറ്റഡ് - കോർപറേറ്റ് സ്പോർട്സ് ഡിവിഷൻ (ന്യൂഡൽഹി) പ്രഖ്യാപിച്ചു.
അത്ലറ്റിക്സ്, ബാഡ്മിൻറൻ, ബാസ്ക്കറ്റ്ബോൾ, ബില്യാർഡ്സ് ആൻഡ് സോക്കർ ക്യാരംസ് , ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ഹോക്കി, കബഡി, സ്ക്വാഷ്, ടെന്നിസ്, ടേബിൾ ടെന്നീസ്, വോളിബോൾ, സ്വിമ്മിങ്, ആർച്ചറി, ബോക്സിങ്, ജിംനാസ്റ്റിക്സ്, പാരാ സ്പോർട്സ്, ഷൂട്ടിങ്, റസ്ലിങ് എന്നീ ഇനങ്ങളിൽ സബ് ജുനിയർ/ജൂനിയർ/സീനിയർ വിഭാഗങ്ങളിലായി സ്കോളർഷിപ്പുകൾ നൽകും.

സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ദേശീയതല മികവിന്, പ്രതിമാ സം യഥാക്രമം 15,000 രൂപ, 20,000 രൂപ, 25,000 രൂപ നി രക്കിലാണ് കോളർഷിപ്പ് അനുവദിക്കുക. അന്താരാഷ്ട്ര മികവിന് ഈ വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 20,000 രൂപ, 25,000 രൂപ, 30,000 രൂപ എന്ന നിരക്കിലായിരിക്കും. അപേക്ഷയ്ക്കും കൂടുതൽ വിവ രങ്ങൾക്കും: https://sportsscholarship.ongc.co.in/ അവസാന തീയതി: സെപ്റ്റം ബർ 21.


Send us your details to know more about your compliance needs.