Let us do the

MG University Common Entrance Test application till 1st March (04-02-2023)

So you can give your best WITHOUT CHANGE

എംജി സർവകലാശാലയിൽ പൊതു പ്രവേശന പരീക്ഷ അപേക്ഷ മാർച്ച് 1 വരെ

എംജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023 ലെ പൊതു പ്രവേശന പരീക്ഷകൾക്ക് മാർച്ച് 1 വരെ അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് കോഴ്സുകൾ:-> ബിബിഎ എൽഎൽബി (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയൺ മെന്റൽ സയൻസ്). മറ്റു കോഴ്സുകൾ: എംഎസ്സി, എംടിടിഎം, എൽ എൽഎം, എംഎഡ്, എംപിഇഎ സ്, എംബിഎ. എംബിഎ പ്രോഗ്രാമിന് www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയും മറ്റു കോഴ്സുകൾക്ക് www.cat.mgu.ac.in എന്ന സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ് 2 വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: 1200 രൂപ (പൊതു വിഭാഗം), 600 രൂപ (പട്ടികജാതി,വർഗം ) പ്രവേശന പരീക്ഷ മേയ് 6, 7 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0481- 2733595. എംബിഎ വിവരങ്ങൾക്ക് : 0481-2732288.


Send us your details to know more about your compliance needs.