Let us do the

Kerala UG: Second allotment published(30-06-2023)

So you can give your best WITHOUT CHANGE

കേരള യൂ ജി: രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർവകലാശാലയുടെ 2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേഡും  ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്മെന്റ് പരിശോധിക്കാം. രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് അലോട്മെൻറ് ഉറപ്പാക്കണം. ഒന്നാം ഘട്ട അലോട്മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് അടച്ചവർ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കാം. ഹാജരാകാൻ സാധിക്കാത്തവർ  കോളജ് പ്രിൻസിപ്പലുമായി ബന്ധപ്പെടണം. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാർഥികൾ ഡിജിലോക്കറിൽ നിന്നു ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പിയോ അഡ്മിഷൻ സമയത്ത് ഹാജരാക്കിയാൽ മതി. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/


Send us your details to know more about your compliance needs.