Let us do the

Admission to Integrated Program-[21-03-2022]

So you can give your best WITHOUT CHANGE

കുസാറ്റില്‍ ഇന്റഗ്രേറ്റ്ഡ് എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്

വിദേശ സര്‍വകലാശാലകളുമായും വ്യവസായ മേഖലയില്‍ ആഗോള കമ്പനികളുമായും സഹകരണം.പ്ലസ്ടു പഠനം കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ടുകളില്‍ പങ്കാളികളാകാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും അവസരം. ബിരുദം മുതല്‍ ബിരുദാനന്തര ബിരുദവരെയുള്ള പഠനം സര്‍വകലാശാലയില്‍. ഇതെല്ലാം കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ പഞ്ചവത്സര സംയോജിത എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിന്റെ പ്രത്യേകതകളാണ്.കേരള സര്‍ക്കാരിന്റെ അറിവില്‍ അധിഷ്ഠിതമായ സമ്പദ്ഘടന എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കംപ്യൂട്ടര്‍ സയന്‍സില്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്സ് തുടങ്ങിയത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഗവേഷണത്തിനുമുള്ള അവസരം ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു.പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പൊതു പ്രവേശനപരീക്ഷ.(കാറ്റ്) വഴിയാണ് പ്രവേശനം. കെ.വി.പി.വൈ. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ കാറ്റ് എഴുതണമെന്നില്ല. കാറ്റ് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക്:admissions.cusat.ac.in.അവസാന തീയതി: മാര്‍ച്ച് 25 (പിഴയോടെ 31 വരെ)


Send us your details to know more about your compliance needs.