Let us do the

Micro Skill Courses: Scholarship for Top Scorers (19-12-2022)

So you can give your best WITHOUT CHANGE

മൈക്രോ സ്കിൽ കോഴ്സുകൾ: മികച്ച മാർക്ക് ലഭിക്കുന്നവർക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.) തൊഴിൽ അധിഷ്ഠിത സൂക്ഷ്മനൈപുണ്യ (മൈക്രോ സ്കിൽ) പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജാവ പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബി.ഐ., ഫ്രണ്ട്-എൻഡ് ആപ്ലിക്കേഷൻ വിത്ത് റിയാക്ട്, എത്തിക്കൽ ഹാക്കിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (യു.ഐ.പാത്ത്), സോഫ്റ്റ്‌വെയർ എൻജിനീയറിങ് (എജൈൽ സ്ക്രം), പ്രോബ്ലം സോൾവിങ് യൂസിങ് ഡിസൈൻ തിങ്കിങ് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ. പരീക്ഷയിൽ 61 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന തദ്ദേശീയരായ വിദ്യാർഥികൾക്ക് 100 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കും. ബിരുദമുള്ളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും ബിരുദം അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25. ഫോൺ: +91 75 940 51437. https://ictkerala.org/open-courses എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.


Send us your details to know more about your compliance needs.