So you can give your best WITHOUT CHANGE
കുസാറ്റ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: അപേക്ഷ മാര്‍ച്ച് ഏഴുവരെ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2022-23 ലെ വിവിധ ബാച്ചിലർ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റി (കാറ്റ്) ന് അപേക്ഷിക്കാം.
കോഴ്സുകൾ:
ബിരുദതലത്തിൽ സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിട്ടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ബി.ടെക്. ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസസ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) എന്നിവയിലുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകൾ.
ബി.വൊക്, ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമുകൾ
യോഗ്യത:
എൻജിനിയറിങ്, ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്)
ഇന്റഗ്രേറ്റഡ് എം.എസ്സി. എന്നിവയിലെ പ്രവേശനത്തിന്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസസ് എന്നിവയിലെ പ്രവേശനത്തിന്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൂന്ന് വിഷയമെങ്കിലും പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയുണ്ട്.
ബി.ടെക്. (മറൈൻ എൻജിനിയറിങ് ഒഴികെ)/ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനം, കോമൺ അഡ്മിഷൻ ടെസ്റ്റുകൾ (കാറ്റ്) വഴിയാണ്. കെ.വി.പി.വൈ. സ്കോളർമാരെ ഫോട്ടോണിക്സ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരും ഇപ്പോൾ അപേക്ഷിക്കണം.
ബി.ടെക്. (മറൈൻ ഒഴികെ), ഇന്റഗ്രേറ്റഡ് എം.എസ്സി. ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ്. പരീക്ഷാ ദൈർഘ്യം മൂന്നുമണിക്കൂർ.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നു് യഥാക്രമം 125, 75, 50 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
ഈ മൂന്നു പ്രോഗ്രാമുകൾക്കൊപ്പം മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ബയോളജിക്കൽ സയൻസസ് എന്നീ ഇന്റഗ്രേറ്റഡ് എം. എസ്സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവരും ഈ ടെസ്റ്റ് (കോഡ് 101) അഭിമുഖീകരിച്ചാൽ മതി.
എന്നാൽ, മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ബയോളജിക്കൽ സയൻസസ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്കുമാത്രം അപേക്ഷിക്കുന്നവർക്ക്, ടെസ്റ്റ് കോഡ് 101 അല്ലെങ്കിൽ ഫിസിക്സ്, ബയോളജി എന്നിവയിൽനിന്നും 75 വീതവും കെമിസ്ട്രിയിൽനിന്നും 50-ഉം ചോദ്യങ്ങളുള്ള കാറ്റ് (ടെസ്റ്റ്കോഡ് 104) അഭിമുഖീകരിക്കാം.
മറ്റ് ബിരുദ പ്രോഗ്രാമുകൾ
പഞ്ചവത്സര ബി.ബി.എ./ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്). ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
ബി.വോക്. ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക്:
admissions.cusat.ac.in
അവസാന തീയതി: മാർച്ച് ഏഴ് (ലേറ്റ് ഫീ നൽകി മാർച്ച് 14 വരെയും അപേക്ഷിക്കാം)
Send us your details to know more about your compliance needs.