So you can give your best WITHOUT CHANGE
നാളികേര വികസന ബോർഡിൽ അവസരം
കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ കൊച്ചിയിലുള്ള കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിൽ വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്. കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകളിലെയും സർവകലാശാലകൾ, അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓഫീസർമാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14. വിശദവിവരങ്ങളും അപേക്ഷാ ഫോമിനും വെബ്സൈറ്റ് സന്ദർശിക്കുക: https://coconutboard.gov.in/
CTCRI: പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ കോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 2 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്. ഇന്റർവ്യൂ ജൂലൈ 5 ന്. യോഗ്യത: എംഎസ്സി ലൈഫ് സയൻസസ്. പ്രായം: 21-45. കൂടുതൽ അറിയാൻ: http://www.ctcri.org/
Send us your details to know more about your compliance needs.