So you can give your best WITHOUT CHANGE
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് (എൻടിഎ) പ്രസിദ്ധീകരിച്ചിരിക്കുന്നു
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) പ്രസിദ്ധീകരിച്ചു. https://exams.nta.ac.in/NEET/ എന്ന വെബ് സെറ്റിൽ കയറി എക്സാം സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിൻ്റെ മേൽവിലാസം, വിദ്യാർത്ഥികളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്. മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ. ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെയാണ് പരീക്ഷ നടക്കുന്നത്. രാജ്യമൊട്ടാകെ എഴുത്തുപരീക്ഷ മോഡിലാണ് എക്‌സാം നടത്തുന്നത്. വെബ്സൈറ്റിൽ കയറി 'NATIONAL ELIGIBILITY CUM ENTRANCE TEST (UG).'ൽ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്. തുടർന്ന് സിറ്റി ഇൻറ്റിമേഷൻ ടാപ്പ് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്ന ലോഗിൻ വിവരങ്ങൾ നൽകിയാണ് ഡൗൺലോഡ് ചെയ്യേണ്ടത്. എക്‌സാം സ്ലിപ്പിനെ അഡ്മിറ്റ് കാർഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എൻടിഎ അറിയിച്ചു. അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.