Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(17-08-2022)

So you can give your best WITHOUT CHANGE

കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ

കേന്ദ്ര സർവീസിലേക്ക് എസ് എസ് സി നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട്സ്) പരീക്ഷയ്ക്കു സെപ്റ്റംബർ രണ്ടിനു രാത്രി 11 വരെ അപേക്ഷിക്കാം. https://ssc.nic.in/

സേനയിൽ 420 ഡോക്ടർ

എം ബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം.
അപേക്ഷ: ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ. ഒഴിവ്: ഏകദേശം 420 (പുരുഷൻ മാർക്ക് 378, സ്ത്രീകൾക്ക് 42) യോഗ്യത: എംബിബിഎസ് മെഡിക്കൽ പിജി പ്രായം (2022 ഡിസംബർ 31 ന്): എംബിബിഎസ് അപേക്ഷകർ ക്ക് 30 തികയരുത്. പിജി അപേക്ഷകർക്ക് 35 തികയരുത്. തിരഞ്ഞെടുപ്പ്: സെപ്റ്റംബർ 1 ഒക്ടോബർ സമയത്ത് ഡൽഹിയിൽ ഇന്റർവ്യൂ. http://www.amcsscentry.gov.in/ വഴി ഓൺ ലൈൻ റജിസ്ട്രേഷൻ നടത്തണം. വിശദവിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.