So you can give your best WITHOUT CHANGE
വെല്ലൂരിൽ മെഡിക്കൽ പിജി പ്രവേശനം ഓൺലൈൻ അപേക്ഷ 27 വരെ നൽകാം
ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പി ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 27 വരെ അപേക്ഷ സ്വീകരിക്കും. (The Registrar, Christian Medical College, Vellore 632002; phone 0416 2284255;: registrar@cmcvellore.ac.in; വെബ്: https://admissions.cmcvellore.ac.in). അഡ്മിഷൻ ബുള്ളറ്റിൻ സൈറ്റിലുണ്ട്. 50-ാമത്തെ അഥവാ മറ്റു നിർദിഷ്ട മിനിമം പെർസന്റെലോടെ നീറ്റ് പിജി 2023ൽ സ്കോർ നേടിയിരിക്കണം. ഇന്റേൺഷിപ് ഓഗസ്റ്റ് 11ന് അകം പൂർത്തിയാക്കണം. കോഴ്സ്-ദൈർഘ്യം പൊതുവേ 3 വർഷം. പിജി ഡിപ്ലോമക്കാർക്ക് 2-വർഷ എംഡി /എംഎസ് പ്രോഗ്രാമിന് അപേക്ഷിക്കാം. പക്ഷേ ഡിസിപിക്കാർക്ക് എംഡി പതോളജിക്ക് ഈ ആനുകൂല്യമില്ല. എല്ലാ വിഷയങ്ങളിലുമായി 220 സീറ്റുകൾ. ഇതിൽ 2-വർഷ ഡിപ്ലോമ ഇൻ ക്ലിനിക്കൽ പതോളജിയിലെ 4 സീറ്റും, എം ബിബിഎസ് കഴിഞ്ഞുള്ള 6-വർഷ എംസിഎച്ച് ന്യൂറോ സർജറിയിലെ 3 സീറ്റും ഉൾപ്പെടും. ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചവയുൾപ്പെടെ വിവിധതരം സംവരണമുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.
Send us your details to know more about your compliance needs.