Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(02-06-2022)

So you can give your best WITHOUT CHANGE

അധ്യാപക സ്ഥിരനിയമനത്തിന് 24 വരെ അപേക്ഷിക്കാം

കുസാറ്റിൽ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നി യമനത്തിന് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫസർ (18 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (16 ഒഴിവ്), അസോസിയേറ്റ് പ്ര ഫസർ (24 ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. അ പ്ലൈഡ് ഇക്കണോമിക്സ്, ബയോടെക്നോളജി, കംപ്യൂട്ടർ ആപ്ലി ക്കേഷൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി, ഷിപ്പ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോമും സർവകലാശാലയുടെ വെബ്സൈറ്റായ https://recruit.cusat.ac.in/  ൽ ലഭിക്കും.

സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ

തമിഴ്നാട് ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. കേരളം, കർണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അവസരം.

യോഗ്യത: 60 ശതമാനം മാർ ക്കോടെ നേടിയ ബിരുദം/ ബിരു ദാനന്തര ബിരുദം. (ഡിസ്റ്റൻസ് ,കറസ്പോണ്ടൻസ് കോഴ്സുകൾ പരിഗണിക്കില്ല).

പ്രായം:22-27വയസ്സ്.

അപേക്ഷഓൺലൈനായിസമർപ്പിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.cityunionbank.com/  എന്ന  വെബ്സൈറ്റ് സന്ദർശിക്കുക.അവസാനതീയതി : ജൂൺ 3.

സതേൺ കമാൻഡിൽ 32 സിവിലിയൻ

സതേൺ കമാൻഡ് ഹെഡ്ക്വാർ ട്ടേഴ്സിൽ 32 അവസരം. ഗ്രൂപ്പ് സി കാറ്റഗറിയിൽ സിവിലിയൻ തസ്തികയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും 

https://www.hqscrecruitment.com/ എന്ന വെബ്സൈറ്റ് കാണുക.

പത്താം ക്ലാസ്/ മാർക്കിന്റെ ശതമാ നത്തിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിലൂടെയാണ് തിരഞ്ഞടുപ്പ്. അപേക്ഷകൾ ജൂൺ ഒന്നു മുതൽ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 30


Send us your details to know more about your compliance needs.