Let us do the

ഇന്നത്തെ , തൊഴിൽ വാർത്തകൾ (04-07-2022)

So you can give your best WITHOUT CHANGE

പൊതുമേഖലാ ബാങ്കുകളിൽ 6,035 ക്ലാർക്ക്

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6,035 ഒഴിവുകളുണ്ട്. കേരളത്തിൽ 70 ഒഴിവുകളാണുള്ളത്.

അപേക്ഷിക്കേണ്ട വിധം:

https://www.ibps.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായിവേണം അപേക്ഷിക്കാൻ. 01.07.2022 മുതൽ 21.07.2022 വരെ അപേക്ഷ സ്വീകരിക്കും.

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ്

വിവിധ ട്രേഡുകളിൽ അവസരം - യോഗ്യത ഐ.ടി.ഐ.

നോർത്ത് സെൻട്രൽ റെയിൽവേയിൽ (പ്രയാഗ് രാജ്) അപ്രന്റിസ് ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 1659 ഒഴിവുണ്ട്. പ്രയാഗ് രാജ് ഡിവി ഷനിലെ മെക്കാനിക് ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ്, ജാൻസി ഡിവിഷൻ, ജാൻസി വർക്ക് ഷോപ്പ്, ആഗ്ര ഡിവിഷൻ എന്നിവിടങ്ങളിലാണ് അവസരം. ഒരുവർഷമാണ് ട്രെയിനിങ് കാലാവധി. പത്താംക്ലാസും ഐ.ടി.ഐ യും പാസായവർക്ക് അപേക്ഷിക്കാം.
വിജ്ഞാപനത്തിനും അപേക്ഷി ക്കുന്നതിനും https://www.rrcpryj.org/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ഓഗസ്റ്റ് ഒന്ന്.


Send us your details to know more about your compliance needs.