Let us do the

B.Sc. Applications are invited for Hospitality and Hotel Administration Courses.(20-08-2022)

So you can give your best WITHOUT CHANGE

ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി, ചെന്നൈ താരാമണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് കാറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യൂട്രിഷൻ എന്നിവ നടത്തുന്ന മൂന്നുവർഷ ബി.എ സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ ഡയറക്ട് അഡ്മിഷൻ സീറ്റിലേക്കുള്ള പ്രവേശനത്തിന്, ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രത്യേകം അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു മാർക്കിന്റെ അടി സ്ഥാനത്തിലാണ് പ്രവേശനം.

ഏതെങ്കിലും സ്ട്രീമിൽ (സയൻസ്/ആർട്സ് കൊമേഴ്സ്/വൊക്കേഷണൽ) മൊത്തം 45 ശതമാനം മാർക്കുവാങ്ങി അംഗീകൃത പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം.പ്ലസ് ടു കോഴ്സിൽ ഇംഗ്ലീഷ് നിർബന്ധവിഷയമായി പഠിച്ചിരിക്കണം.പ്രായം 01 - 07 - 2022 ന് 25 വയസ്സിൽ കൂടുതൽ ആയിരിക്കരുത്.പ്രവേശന വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും www.ihmctkovalam.ac.in (തിരുവനന്തപുരം), www.ihmchennai. org (ചെന്നൈ).തിരുവനന്തപുരത്തെ സ്ഥാപനത്തിലേക്കുള്ള അപേക്ഷാഫോറവും രേഖകളും ഓഗസ്റ്റ് 24 ന് അകം principal@ihmctkovalam.org -ലേക്ക് ഇ-മെയിൽ ലഭിക്കണം, ചെന്നൈയിലെ സ്ഥാപനത്തിലേക്കുള്ളത് ihmtaramani@gmail.com -ൽ ഓഗസ്റ്റ് 28-നകം ലഭിക്കണം.


Send us your details to know more about your compliance needs.