So you can give your best WITHOUT CHANGE
കോഴിക്കോട് ഐ.ഐ.എമ്മിൽ പിഎച്ച്.ഡി.
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM K) 17-ാം ബാച്ച് പിഎച്ച്.ഡി. (മാനേജ്മെന്റ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇക്കണോമിക്സ്, ഫിനാൻസ് -അക്കൗണ്ടിങ് & കൺട്രോൾ, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ് & ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവയാണ് സ്പെഷ്യലൈസേഷൻമേഖലകൾ.
യോഗ്യത: മാസ്റ്റർ ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ (60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം) അല്ലെങ്കിൽ സി.എ./ ഐ.സി.ഡബ്ല്യു.എ, സി.എസ് 60 ശതമാനം മാർക്കോടെ ബാച്ചിലർ ബിരുദം അല്ലെങ്കിൽ ബി.ടെക്. (6.5 CGPA). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 15. വിശദവിവരങ്ങൾക്ക് : https://iimk.ac.in/ സന്ദർശിക്കുക
Send us your details to know more about your compliance needs.