Let us do the

Educational Notification-[18-04-2022]

So you can give your best WITHOUT CHANGE

പ്ലസ്‌ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിക്കാം

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

വിഷയങ്ങൾ

എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജർ ഡിസിപ്ലിനുകൾ ലഭ്യമാണ്. ആദ്യ മൂന്നുസെമസ്റ്ററുകളിൽ എല്ലാ വിദ്യാർഥികളും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കണം. തുടർന്നുള്ള മൂന്നു സെമസ്റ്ററുകളിൽ സ്പെഷ്യലൈസേഷനാണ്. ഏഴാം സെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം.

യോഗ്യത

മറ്റുവിഷയങ്ങൾക്കൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ്), 10+2/തത്തുല്യ പരീക്ഷ, 2021-ൽ ജയിച്ചിരിക്കുകയോ 2022-ൽ ജയിക്കുകയോ ചെയ്തിരിക്കണം.

പ്രവേശനരീതി

പ്രവേശനത്തിനായി ഐ.ഐ.എസ്‌സി. പരീക്ഷയൊന്നും നടത്തുന്നില്ല. ദേശീയതലത്തിലെ നിശ്ചിത പ്രവേശനപരീക്ഷകളിൽ യോഗ്യത നേടിയവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. നാലുചാനൽ വഴിയാണ് പ്രവേശനം.

1. കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.): കെ.വി.പി.വൈ ഫെലോഷിപ്പ് സ്ട്രീം, വർഷം: എസ്.എ.-2020, എസ്.എക്സ്.- 2021, എസ്.ബി.-2021. എസ്.സി./എസ്.ടി. എംപവർമെൻറ് ഇനീഷ്യേറ്റീവ് വഴി കെ.വി.പി.വൈ. ഫെലോഷിപ്പിന് അർഹത നേടിയിരിക്കേണ്ട സ്ട്രീം, വർഷം: എസ്.എ- 2020, എസ്.എക്സ് - 2021

2. ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) -മെയിൻ 2022

3. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2022

4. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.-2022
ഇവയിലൊന്നിലെ മികവുപരിഗണിച്ചാകും തിരഞ്ഞെടുപ്പ്. വനിതകൾക്ക്, അംഗീകൃത സീറ്റിന്റെ 10 ശതമാനം അധികം സീറ്റുകൾ സൂപ്പർ ന്യൂമററി സീറ്റുകളായി അനുവദിക്കും.

സ്കോളർഷിപ്പ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശന ചാനലിനനുസരിച്ച് കെ.വി.പി.വൈ./ ഇൻസ്പെയർ/ഐ.ഐ.എസ്‌സി. പ്രൊമോഷണൽ സ്കീം എന്നിവ വഴിയുള്ള സ്കോളർഷിപ്പ് അർഹതയുണ്ടാകും. മികവുള്ളവർക്ക് ഇന്ത്യൻ, മൾട്ടിനാഷണൽ ഏജൻസികൾ, ബിസിനസ് ഹൗസസ് എന്നിവ നൽകുന്ന സ്കോളർഷിപ്പുകളും ലഭ്യമാണ്. അപേക്ഷ  https://ug.iisc.ac.in/മേയ് 31 വരെ നൽകാം.


Send us your details to know more about your compliance needs.