Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-02-2024)

So you can give your best WITHOUT CHANGE

സി- ഡാക്കിൽ 325 പ്രോജക്ട് എൻജി./ ഓഫീസർ ഒഴിവുകൾ 

കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ടുകളുടെ ഭാഗമായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആകെ 325 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.cdac.in 

ഭാരത് ഇലക്ട്രോണിക്സിൽ 55 എൻജിനീയർ ഒഴിവുകൾ 

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ -I, ട്രെയിനി എൻജിനീയർ-I തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുണ്ട്. കരാർവ്യവസ്ഥയിലാണ് നിയമനം. ബെംഗളൂരുവിലുള്ള പ്രോഡക്ട് ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവേഷൻ സെന്റർ ആൻഡ് സെന്റർ ഓഫ് എക്സലൻസിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://bel-india.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14.

 


Send us your details to know more about your compliance needs.