Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 03-01-2025)

So you can give your best WITHOUT CHANGE

കാൻപുർ ഐ.ഐ.ടിയിൽ 34 അവസരങ്ങൾ

ഉത്തർപ്രദേശിലെ കാൻപുരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ/ഡെപ്യൂട്ടേഷൻ നിയമനവും ഇതിലുൾപ്പെടും. വിശദവിവരങ്ങൾ www.iitk.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജനുവരി 31.

ഓർഡനൻസ് ഫാക്ടറിയിൽ 20 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

മഹാരാഷ്ട്രയിലെ ചന്ദ്രപുരിലുള്ള(ചന്ദ) ഓർഡനൻസ് ഫാക്ടറിയിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനീയർമാരെ നിയമിക്കുന്നു. കെമിക്കൽ ട്രേഡിലും മെക്കാനിക്കൽ ട്രേഡിലും 10 വീതം ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാ ഫോമും https://munitionsindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 17.


Send us your details to know more about your compliance needs.