So you can give your best WITHOUT CHANGE
പത്തിനുശേഷം ഇനി എന്തൊക്കെ പഠിക്കാം
കേരള ഹയർസെക്കൻഡറി
രണ്ടുവർഷം. മൊത്തം ആറുവിഷയങ്ങൾ പഠിക്കണം. ഇംഗ്ലീഷ് നിർബന്ധം. കൂടാതെ, ഒരു ഭാഷകൂടി പഠിക്കണം. നാല് ഓപ്ഷണൽ വിഷയങ്ങൾ ചേരുന്ന ഒരു ഗ്രൂപ്പും കണ്ടെത്തണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://hscap.kerala.gov.in/
തൊഴിലധിഷ്ഠിത വൊക്കേഷണൽ ഹയർസെക്കൻഡറി
രണ്ടുവർഷം. ഒരു തൊഴിലധിഷ്ഠിതവിഷയം ഉൾപ്പെടെ ആറുവിഷയങ്ങൾ പഠിക്കണം. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡെവലപ്മെൻറ് എന്നീ വിഷയങ്ങൾ എല്ലാവരും പഠിക്കണം. തൊഴിലധിഷ്ഠിത പഠനത്തിന് തിരഞെഞ്ഞെടുക്കാവുന്ന 47 നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേം വർക്ക് (എൻ.എസ്.ക്യു.എഫ്.) വിഷയങ്ങളുണ്ട്. സ്കിൽവിഷയത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിലും മൂന്നുവിഷയങ്ങൾ കൂടി പഠിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക: https://vhscap.kerala.gov.in/
ടെക്നിക്കൽ ഹയർസെക്കൻഡറി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് (ഐ.എച്ച്.ആർ.ഡി.) - ഫിസിക്കൽ സയൻസ്, ഇൻറഗ്രേറ്റഡ് സയൻസ് സ്ട്രീമുകളിൽ രണ്ടിലും ആറുവിഷയങ്ങൾ പഠിക്കണം. ഇംഗ്ലീഷ് (പാർട്ട് 1), കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി. (പാർട്ട് II). സ്ട്രീമനുസരിച്ച് പാർട്ട് III-ൽ നാല് സയൻസ് വിഷയങ്ങളും പഠിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: http://ihrd.ac.in/
കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂൾ
പ്ലസ് ടു രണ്ടുവർഷം. 14 കലാവിഷയങ്ങളിൽ ഒന്ന് പ്രധാന വിഷയമായെടുത്ത് ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ: https://www.kalamandalam.ac.in/
എൻജിനിയറിങ്/ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ
മൂന്നുവർഷം. പോളിടെക്നിക് കോളേജുകളിൽ 30-ൽപ്പരം ബ്രാഞ്ചുകളിൽ പ്രോഗ്രാം നടത്തുന്നുണ്ട്. ഹിയറിങ് ഇംപയേർഡ് വിഭാഗക്കാർക്കായി ചില ബ്രാഞ്ചുകളുണ്ട്. വിവരങ്ങൾക്ക്: https://www.polyadmission.org/; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (സിപറ്റ്) കൊച്ചി, പ്ലാസ്റ്റിക് ടെക്നോളജി, പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി ഡിപ്ലോമകൾ (മൂന്നുവർഷം) നടത്തുന്നുണ്ട്. വിവരങ്ങൾക്ക് https://www.cipet.gov.in/
പോളിടെക്നിക് കോളേജിൽ ഡി.വൊക്
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, വിവിധ സർക്കാർ പോളിടെക്നിക് കോളേജുകളിൽ മൂന്നുവർഷം (ആറ് സെമസ്റ്റർ) ദൈർഘ്യമുള്ള, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) കോഴ്സ് നടത്തുന്നുണ്ട്. വിവരങ്ങൾക്ക്: https://www.polyadmission.org/
കെ.ജി.സി.ഇ. എൻജിനിയറിങ്
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നടത്തുന്ന കോഴ്സാണ് കേരള ഗവൺമെൻറ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ- എൻജിനിയറിങ് കോഴ്സുകൾ. കോഴ്സ് ദൈർഘ്യം രണ്ടുവർഷം. എട്ടാഴ്ച നീണ്ടുനിൽക്കുന്ന ഓൺ ദി ജോബ് ട്രെയിനിങ്ങുമുണ്ട്. വിവരങ്ങൾക്ക്: https://www.polyadmission.org/
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി
നാലുവർഷം. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള കോഴ്സ് മൂന്നാർ കാറ്ററിങ് കോളേജിൽ നടത്തുന്നു. വിവരങ്ങൾക്ക്: https://www.polyadmission.org/
ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. രണ്ടുവർഷം. ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ്, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ഹയർ ഗ്രേഡ്, മലയാളം ഷോർട്ട് ഹാൻഡ്, മലയാളം ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ്, ഇംഗ്ലീഷ് വേർഡ് പ്രോസസിങ് ഹയർ ഡി.ടി.പി. (ഇംഗ്ലീഷ് ആൻഡ് മലയാളം), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, സെക്രട്ടേറിയൽ പ്രാക്ടീസ്, കൊമേഴ്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, പേഴ്സണൽ അസിസ്റ്റൻ 8. പേഴ്സണൽ സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ക്ലാർക്ക്-ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ അവസരം ലഭിക്കാം. വിവരങ്ങൾക്ക്: https://www.polyadmission.org/
Send us your details to know more about your compliance needs.