So you can give your best WITHOUT CHANGE
അഡിഷണൽ കൗൺസിലർ നിയമനം
കല്പറ്റ കുടുംബകോടതിയിൽ അഡിഷണൽ കൗൺസിലർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്/ സൈക്കോളജി ബിരുദാനന്തരബിരുദവും ഫാമിലി കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. 31-നകം കുടുംബകോടതിയിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 203630.
സി.ഇ.ടിയിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: എസ്.എസ്.എൽ.സി, ഹോസ്പിറ്റാലിറ്റിയിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ. പ്രായം: 18-41 വയസ്സ്. അപേക്ഷയും അനുബന്ധ രേഖകളും പ്രിൻസിപ്പൽ, സി.ഇ.ടി. തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിലായോ അപേക്ഷിക്കണം. ഇ-മെയിൽ: recruitment@cet.ac.in. അവസാന തീയതി ഡിസംബർ 27 (4 pm). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.cet.ac.in
Send us your details to know more about your compliance needs.