Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-02-2026)

So you can give your best WITHOUT CHANGE

BSNL: 120 സീനിയർ എക്സിക്യുട്ടീവ് ട്രെയ്‌നി ഒഴിവുകൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബി.എസ്.എൻ.എൽ.) സീനിയർ എക്സിക്യുട്ടീവ് ട്രെയ്നികളെ തിരഞ്ഞെടുക്കുന്നു. ടെലികോം സ്ട്രീമിൽ 95 ഒഴിവും ഫിനാൻസ് സ്ട്രീമിൽ 25 ഒഴിവുമുണ്ട്. തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കേന്ദ്രമുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 7. വിശദവിവരങ്ങൾക്ക് https://bsnl.co.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ജലന്ധർ എൻ.ഐ.ടി.101 അധ്യാപക ഒഴിവുകൾ

പഞ്ചാബിലെ ജലന്ധറിലുള്ള ഡോ.ബി.ആർ. അംബേദ്‌കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 101 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 27. വിശദവിവരങ്ങൾക്ക് https://nitj.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.