So you can give your best WITHOUT CHANGE
കേന്ദ്ര സർവീസിൽ 24 ഒഴിവുകൾ
കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎ സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 24 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 09/2025. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://upsconline.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
സ്കൗട്ട്സ് & ഗൈഡ്സിന് ഈസ്റ്റേൺ റെയിൽവേയിൽ അവസരം
കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ റെയിൽവേയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവാണുള്ളത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യോഗ്യതയുൾപ്പെടെയുള്ള വിശദ വിവരങ്ങൾ www.rrcer.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 8.
Send us your details to know more about your compliance needs.