Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(24-05-2022)

So you can give your best WITHOUT CHANGE

നാഷണൽ ഡിഫൻസ്/നേവൽ അക്കാദമി വിജ്ഞാപനം -സേനയിൽ 400 ഒഴിവ്

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. പരസ്യ വിജ്ഞാപനനമ്പർ: 10/2022-NDA -II. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത
ആർമി വിങ്, നാഷണൽ ഡിഫൻസ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ് ടു പാസായിരിക്കണം . അല്ലെങ്കിൽ തത്തുല്യം.എയർ ഫോഴ്സ്, നേവൽ വിങ് നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച 10+2 പാറ്റേണിലു ള്ള പ്ലസ് ടു. അല്ലെങ്കിൽ തത്തുല്യം.ഇപ്പോൾ പ്ലസ് ടു പഠിക്കുന്ന വർക്കും അപേക്ഷിക്കാം. എന്നാൽ അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല.

പ്രായം: 2 ജനുവരി 2004-നും 1 ജനുവരി 2007-നും ഇടയിൽ ജനിച്ചവർ, പരിശീലന കാലയളവ് കഴിയും വരെ വിവാഹിതരാകാൻ പാടില്ല.

അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി/വനിത എന്നി വർക്ക് ഫീസില്ല. വിസ/മാസ്റ്റർ കാർഡ്/റുപൈ/ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/എസ്.ബി.ഐ. വഴി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 7
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://www.upsc.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക .

ഡൽഹി പോലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ

ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)
പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരി ച്ചു. 835 ഒഴിവാണുള്ളത്. പുരുഷൻ 559, വനിത-276 എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർക്കുള്ള ഒഴിവുകളിൽ 56 എണ്ണം വിമുക്ത  ഭടർക്ക്   നീക്കിവെച്ചതാണ്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. സെപ്റ്റംബറിലാണ് പരീക്ഷ നടക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

യോഗ്യത: പ്ലസ് ടു / തത്തുല്യം, മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗ ക്കാർക്കും വിമുക്തഭടർക്കും ഭിന്ന ശേഷിക്കാർക്കും അപേക്ഷാഫീസ് ഇല്ല. ഈ വിഭാഗങ്ങളിൽപെടാത്തവർ 100 രൂപ അടയ്ക്കണം. ഓൺലൈനായോ ജനറേറ്റ് ചെലാൻ വഴി എസ്.ബി.ഐ. ബ്രാഞ്ചുകളിലോ വഴിയോ ഫീസ് അടയ്ക്കാം. ഓൺലൈൻ വഴി ജൂൺ 17 വരെ ഫീസടയ്ക്കാനാവും.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.ssc.nic.in/  എന്ന വെബ്സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങളനുസരിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂൺ 21 മുതൽ 25 വരെ സമയം ലഭിക്കും.


Send us your details to know more about your compliance needs.