Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-06-2023)

So you can give your best WITHOUT CHANGE

ഖരഗ്പുർ ഐ.ഐ.ടി. 28 ഒഴിവുകൾ

പശ്ചിമബംഗാളിലെ ഖരഗ്പുരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുണ്ട്. അപേക്ഷാഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും 500 രൂപ. മറ്റുള്ളവർക്ക് 1000 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 16. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും http://www.iitkgp.ac.in/

നാഷണൽ ജൂട്ട് ബോർഡിൽ 10 ഒഴിവ്

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കൊൽക്കത്തയിലുള്ള നാഷണൽ ജൂട്ട് ബോർഡിൽ യങ് പ്രൊഫഷണൽമാരുടെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലായിരിക്കും നിയമനം. ശമ്പളം: 60,000 രൂപ. പ്രായം: 35 കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെ വിശദ വിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭിക്കും https://www.jute.com/


Send us your details to know more about your compliance needs.