So you can give your best WITHOUT CHANGE
SBI:1511 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1511 ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4.
കേന്ദ്രസർവീസിൽ 237 എൻജിനീയർ ഒഴിവുകൾ
2025-ലെ എൻജിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്കാണ് പരീക്ഷ. അപേക്ഷ യു.പി.എസ്.സി.യുടെ https://upsconline.nic.in/ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിവേണം അപേക്ഷിക്കാൻ. അപേക്ഷയൊപ്പം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 8.
Send us your details to know more about your compliance needs.