So you can give your best WITHOUT CHANGE
സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അനിമേറ്റർ, പ്രോഡക്ഷൻ അസിസ്റ്റന്റ്, അക്കാദമിക് കോ-ഓർഡിനേറ്റർ, പ്രൊഡക്ഷൻ മാനേജർ (ഇ.ഡി. എം.) എന്നീ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. അനിമേറ്റർ, പ്രോഡക്ഷൻ അസിസ്റ്റന്റ് തസ്തികകളിൽ നേരിട്ടുള്ള നിയമനവും അക്കാദമിക് കോ-ഓർഡിനേറ്റർ, പ്രൊഡക്ഷൻ മാനേജർ (ഇ.ഡി.എം.) തസ്തികകളിലെ ഒഴിവിൽ കരാർ നിയമനവുമാണ്. വിശദവിവരങ്ങൾ www.srfti.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.
NIFT: 11 ഒഴിവ്
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. തസ്തികയും ഒഴിവും: അസിസ്റ്റന്റ് വാർഡൻ (വനിത)-2, നഴ്സ് (വനിത)-1, അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)-2, ജൂനിയർ അസിസ്റ്റന്റ്-2, ലാബ് അസിസ്റ്റന്റ്-3, | ലൈബ്രറി അസിസ്റ്റന്റ്-1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെടെവിശദവിവരങ്ങൾ www.nift.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.