So you can give your best WITHOUT CHANGE
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകൾ
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (BRDC), അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.അസിസ്റ്റന്റ്-2 ഒഴിവ്. പ്രായപരിധി: 36 വയസ്സ്. യോഗ്യത: ബിരുദം.പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം:18,000 രൂപ.
അറ്റൻഡർ -1 ഒഴിവ്. പ്രായ പരിധി: 36 വയസ്സ്. യോഗ്യത: 10-ാംക്ലാസ്/എസ്.എസ്.എൽ.സി.ശമ്പളം:15,000 രൂപ. അപേക്ഷ: www.kcmd.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചുമനസ്സി ലാക്കിയശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 6.
NIHFW: 4 ഒഴിവ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലുള്ള സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ ഓഫീസർ (പുരുഷൻ), സീനിയർ ഡോക്യുമെന്റഷൻ ഓഫീസർ, ട്രാൻസ്പോർട്ട് സൂപ്പർവൈസർ, സീനിയർ ആർട്ടിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ഒഴിവുകളെല്ലാം ജനറൽ വിഭാഗത്തിലാണ്.വിശദ വിവരങ്ങളും അപേക്ഷാഫോമും www.nihfw.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. സെപ്റ്റംബർ 30.
Send us your details to know more about your compliance needs.