So you can give your best WITHOUT CHANGE
TROPMET: 20 റിസർച്ച് ഫെലോ ഒഴിവുകൾ
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പുണെയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയെറോളജിയിൽ (ട്രോപ്മെറ്റ്) റിസർച്ച് ഫെലോകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 27. വിശദവിവരങ്ങൾക്ക് www.tropmet.ac.in സന്ദർശിക്കുക.
ഭാന്ദര ഓർഡനൻസ് ഫാക്ടറിയിൽ 50 അപ്രൻ്റിസ് ഒഴിവുകൾ
മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ മഹാരാഷ്ട്രയിലെ ഭാന്ദരയിലുള്ള ഓർഡനൻസ് ഫാക്ടറിയിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 50 ഒഴിവുണ്ട്. ഒരുവർഷമാണ് പരിശീലനം. തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ 11. വിലാസമുൾപ്പെടെ വിശദവിവരങ്ങൾക്ക്: https://ddpdoo.gov.in
Send us your details to know more about your compliance needs.
Education