Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-02-2026)

So you can give your best WITHOUT CHANGE

കേരളത്തിൽ 2000 അപ്രൻ്റിസ് ഒഴിവുകൾ

സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവിലേക്ക് അപ്രൻ്റിസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണു റിക്രൂട്മെന്റ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.sdcentre.org 

NCERT: 117 അധ്യാപക ഒഴിവുകൾ

ഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് എജ്യൂക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിൽ 117 ഫാക്കൽറ്റി ഒഴിവ് നേരിട്ടുള്ള നിയമനം ഡൽഹിയിലെ ഹെഡ് ക്വാർട്ടേഴ്‌സിലും അജ്‌മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് തുടങ്ങി വിവിധ റീജനൽ സെന്ററുകളിലുമാണ് അവസരം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയടക്കം വിശദവിവരങ്ങൾ https://ncert.nic.in/  ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.