So you can give your best WITHOUT CHANGE
റെയിൽവേയിൽ 7951 ജൂനിയർ എൻജിനീയർ/സൂപ്പർവൈസർ ഒഴിവുകൾ
റെയിൽവേയിൽ ജൂനിയർ എൻജിനീയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7951 ഒഴിവുണ്ട്. തിരുവനന്തപുരം ഉൾപ്പടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്/കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബിയിൽ കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണുള്ളത്. തിരുവനന്തപുരം ആർ.ആർ. ബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in. വിശദവിവരങ്ങൾ ഇതേ വെബ്സൈറ്റിൽ ലഭിക്കും. ജൂലായ് 30 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 29.
ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 320 അപ്രന്റിസ് ഒഴിവുകൾ
ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 320 ഒഴിവുണ്ട് അവസാന തീയതി: ഓഗസ്റ്റ് 19. വിശദവിവരങ്ങൾക്ക്: https://portal.mhrdnats.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.