Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-02-2024)

So you can give your best WITHOUT CHANGE

ഭാരത് ഡൈനാമിക്സിൽ 361 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ 

മിനി രത്ന കാറ്റഗറിയിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്സിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 361 ഒഴിവുണ്ട്. വാക്- ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഹൈദരാബാദ്, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് അവസരം. നാലുവർഷത്തേക്കാണ് നിയമനം. വിവരങ്ങൾ  https://bdl-india.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.

ഭൂട്ടാനിൽ 100 ടീച്ചർ ഒഴിവുകൾ

ഭൂട്ടാനിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപകരാവാൻ അവസരം. ഇ.ഡി.സി.ഐ.എൽ. (ഇന്ത്യ) ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കംപ്യൂട്ടർ സയൻസ്/ഐ.ടി.-28, ഫിസിക്സ്-18, കെമിസ്ട്രി-19, മാത്തമാറ്റിക്സ്-35 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവ്. രണ്ടുവർഷത്തേക്കാണ് കരാർ. വിശദവിവരങ്ങൾ www.edcilindia.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 15.

 


Send us your details to know more about your compliance needs.