Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-04-2023)

So you can give your best WITHOUT CHANGE

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ്

വ്യോമസേനയിൽ അഗ്നിവീർ വായു നോൺ കോംബോറ്റന്റ് വിഭാഗത്തിൽ അപേക്ഷിക്കാൻ ഇന്നുകൂടി അവസരം. https://agnipathvayu.cdac.in . അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലായി 4 വർഷത്തേക്കാണു നിയമനം. തിരുവനന്തപുരത്ത് ഹൗസ് കീപ്പിങ് വിഭാഗത്തിൽ അവസരമുണ്ട്. യോഗ്യത:പത്താം ക്ലാസ് ജയം / തത്തുല്യം. പ്രായം :2002 ജൂൺ 29-2005 ഡിസംബർ 29 കാലയളവിൽ ജനിച്ചവരായിരിക്കണം .എൻറോൾമെൻറ് സമയത്ത് 21 വയസ്സ്‌ കവിയരുത്. ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 152.5 സെ.മീ. നെഞ്ചളവ്: 5 സെ.മീ വികാസമുണ്ടായിരിക്കണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, സ്ട്രീം സ്യൂട്ടബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുണ്ട്.

കാഷ്യൂ ബോർഡിൽ മാനേജർ

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് (KCB), പ്രോഡക്ട് മാനേജർ (പ്രോക്യൂർമെന്റ് & മാർക്കറ്റിങ്) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എം.ഡി. മുഖേന ഓൺലൈനായി അപേക്ഷിക്കണം. ശമ്പളം: 45,000 രൂപ, യോഗ്യത: എം.ബി.എ. (മാർക്കറ്റിങ്)/ എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ്/ ഏതെങ്കിലും ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്നു വർഷ പ്രവൃത്തിപരിചയം. 40 വയസ്സ് കവിയരുത്. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.kcmd.in . സന്ദർശിക്കുക.


Send us your details to know more about your compliance needs.