Let us do the

Indian Railways With Job training-(18-08-2022)

So you can give your best WITHOUT CHANGE

തൊഴിൽ പരിശീലനവുമായി ഇന്ത്യൻ റെയിൽവേ

റെയ്ൽ കൗശൽ വികാസ് യോജനയുടെ ഭാഗമായി 18 മുതൽ 35 വയസ് വരെ പ്രായമുള്ള തൊഴിലന്വേഷകർക്കായി നടത്തുന്ന തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. പത്താം ക്ലാസാണ് യോഗ്യത. ഇലക്ട്രിക്കൽ, കംപ്യൂട്ടർ ബേസിക്സ്, കാർപെന്റർ, ഫിറ്റർ, ബേസിക്സ് ഓഫ് ഐടി, എസ് ആൻഡ് ടി ഇൻ ഇന്ത്യൻ റെയിൽവേ എന്നിങ്ങനെ നാല് ട്രേഡുകളിലാണ് പരിശീലനം നൽകുക. 100 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന പരിപാടി രാജ്യമെമ്പാടുമുള്ള 75 റെയിൽവേ പരിശീലന സ്ഥാപനങ്ങളിലായാണ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പരിശീലനം ലഭിക്കും ഉദ്യോഗാർത്ഥികൾക്ക് സംവരണം നൽകില്ല. മ തം, ജാതി, മതം, വർഗം എന്നിവ പരിഗണിക്കാതെയാണ് പരിശീലനം. പരിശീലനം പൂർണമായും സൗജന്യമാണ്. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിൽ മാത്രമേ പരിശീലനം ലഭിക്കൂ. അതും ഒരു തവണ മാത്രം. പ്രതിദിന അലവൻസ് കൺവെയൻസ് അലവൻസ് / യാത്രാ അലവൻസ് തുടങ്ങിയ അലവൻസുകളൊന്നും ലഭിക്കില്ല. 75% ഹാജർ നിർബന്ധമാണ്.


Send us your details to know more about your compliance needs.