Let us do the

ഇന്നത്തെ തൊഴിൽ വാർത്ത[15-02-2022]

So you can give your best WITHOUT CHANGE

എൻഎംഡിസിയിൽ 200 ട്രെയിനി.

സ്‌റ്റീൽ‌ മന്ത്രാലയത്തിനു കീഴിലെ എൻഎംഡിസി ലിമിറ്റഡിൽ (മുൻപു നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) 200 ട്രെയിനി ഒഴിവ്. കർണാടകയിലാണ് അവസരം. 18 മാസ പരിശീലനം കഴിഞ്ഞാണു റഗുലർ നിയമനം. ഒാൺലൈനായി ഫെബ്രുവരി 10 മുതൽ മാർച്ച് 2 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത

  • മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി (90): വെൽഡിങ്/ഫിറ്റർ/മെഷിനിസ്റ് /മോട്ടർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഒാട്ടോ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ.
  • ഫീൽഡ് അറ്റൻഡന്റ് ട്രെയിനി (43): മിഡിൽ പാസ്/ഐടിഐ.
  • മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) ട്രെയിനി (35): ഇലക്ട്രിക്കൽ ഐടിഐ.
  • എച്ച്ഇഎം മെക്കാനിക് ഗ്രേഡ് III ട്രെയിനി (10): 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
  • ക്യുസിഎ ഗ്രേഡ് III ട്രെയിനി (9): ബിഎസ്‌സി (കെമിസ്ട്രി/ ജിയോളജി), 1 വർഷ പരിചയം.
  • ഇലക്ട്രീഷ്യൻ ഗ്രേഡ് III ട്രെയിനി (7): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ/ഡൊമസ്റ്റിക് ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ്.
  • എംസിഒ ഗ്രേഡ് III ട്രെയിനി (4): 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • ബ്ലാസ്റ്റർ ഗ്രേഡ് II ട്രെയിനി (2): പത്താം ക്ലാസ്/ഐടിഐ, ബ്ലാസ്റ്റർ/മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം.

സ്റ്റൈപൻഡ്

ഫീൽഡ് അറ്റൻഡന്റ്, മെയിന്റനൻസ് അസിസ്റ്റന്റ്: 18,000-18,500. മറ്റുള്ളവയിൽ 19,000-19,500. പ്രായം: 18-30. അർഹർക്ക് ഇളവ്. ഫീസ്: 150 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് : www.nmdc.co.in


Send us your details to know more about your compliance needs.