So you can give your best WITHOUT CHANGE
IIFCL ഒഴിവ്: ഏപ്രിൽ 2 വരെ അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിൽ (IIFCL) അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലെ 26 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം/ എം.ബി.എ. പി.ജി.ഡി.എം./ എൽ.എൽ. ബി./ ബി.എ+ എൽ.എൽ.ബി.(അഞ്ച് വർഷം)/ സി.എ/ ബി.ടെക്/ ബി.ഇ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം: 80000 രൂപ. പ്രായം: 21-30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 2. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.iifcl.in/
Send us your details to know more about your compliance needs.