So you can give your best WITHOUT CHANGE
ശുചിത്വ മിഷനിൽ 100 യങ് പ്രൊഫഷണൽ നിയമനം
സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിലേക്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന 100 യങ് പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷത്തേക്കായിരിക്കും നിയമനം. ശമ്പളം: 20,000 രൂപ. യോഗ്യത: ബി.ടെക്./എം.ബി.എ./ എം.എസ്.ഡബ്ല്യു./എം.എസ്സി.എൻവയൺമെന്റ് സയൻസ്/ തത്തുല്യം. 2020 ജനുവരിക്കുശേഷം യോഗ്യത നേടിയവർക്കാണ് അവസരം. എം.ടെക്. ബിരുദധാരികളും 2020 ജനുവരിക്കുശേഷം യോഗ്യത നേടിയവരായിരിക്കണം. പ്രായം 32 വയസ്സ് കവിയരുത്. സി.എം.ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അവസാന തീയതി: മാർച്ച് 25 (5 pm). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kcmd.in
Send us your details to know more about your compliance needs.