Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-04-2026)

So you can give your best WITHOUT CHANGE

ചണ്ഡീഗഢിൽ 257 ക്ലാർക്ക്/ടൈപ്പിസ്റ്റ് ഒഴിവുകൾ

ചണ്ഡീഗഢ് അഡ്‌മിനിസ്ട്രേഷന് കീഴിലുള്ള വകുപ്പുകളിൽ ക്ലാർക്ക്, സ്റ്റെനോ-ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് തസ്തികയിൽ 234 ഒഴിവും സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ 23 ഒഴിവുമാണ് ഉള്ളത്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് https://chandigarh.gov.in/information/public-notices  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 26.

പട്‌ന എയിംസിൽ 86 അധ്യാപക ഒഴിവ്

ബിഹാറിലെ പട്‌നയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസിൽ) അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 86 ഒഴിവുണ്ട്. 38 വകപ്പുകളിലായാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.aiimspatna.edu.in 

ന്യൂ മംഗളൂരു പോർട്ട് അതോറിറ്റിയിൽ 31 ഒഴിവുകൾ

കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണസ്ഥാപനമായ ന്യൂ മംഗളൂരു പോർട്ട് അതോറിറ്റി, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനത്തിലായി 31 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.newmangaloreport.gov.in 


Send us your details to know more about your compliance needs.