So you can give your best WITHOUT CHANGE
കുസാറ്റിൽ സ്റ്റുഡൻറ്ഷിപ്പോടെ എം.ടെക്. മറൈൻ ബയോടെക്നോളജി
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) നാഷണൽ സെൻറർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്ത്; കേന്ദ്ര സർക്കാർ ബയോടെക്നോളജി വകുപ്പ് സ്പോൺസർ ചെയ്യുന്ന എം.ടെക്. മറൈൻ ബയോടെക്നോളജി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. സ്റ്റു ഡൻറ്ഷിപ്പ് ആയി പ്രതിമാസം 12000 രൂപ ലഭിക്കും.
60 ശതമാനം മാർക്കോടെ/തത്തുല്യ സി.ജി.പി.എ .യോടെ, ബയോടെക്നോളജി ബി.ഇ./ബി.ടെക്. ബിരുദമോ മറൈൻ ബയോളജി ഉൾപ്പെടെ ലൈഫ് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിലെ എം.എ സി. ബിരുദമോ ഉണ്ടായിരിക്കണം. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂസ് ടെസ്റ്റ് - ബയോടെക്നോളജി (ഗാറ്റ്-ബി) യിൽ നിശ്ചിത സ്‌കോറോടെ യോഗ്യത നേടിയിരിക്കണം. കട്ട് ഓഫ് സ്കോർ ഇപ്രകാരം ജനറൽ -112, ജനറൽ - ഇ.ഡബ്ല്യു.എസ്. 65, ഒ.ബി.സി. എൻ.സി.എൽ -71, പട്ടികജാതി/പട്ടികവർഗ ഭിന്നശേഷി വിഭാഗക്കാർ - 60. അപേക്ഷ https://www.ncaah.ac.in/ വഴി ജൂൺ 30 വരെ നൽകാം.
Send us your details to know more about your compliance needs.