Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (10-01-2024)

So you can give your best WITHOUT CHANGE

കെ-ഡിസ്കിൽ ഒഴിവുകൾ

കേരള ഡിവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (കെ-ഡിസ്ക്) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. തസ്തികയും ഒഴിവും: കൺസൾട്ടന്റ്റ്/ ഡെലിവറി മാനേജർ-1, പ്രോഗ്രാം മാനേജർ- 3, അപേക്ഷ അയക്കേണ്ട ഇമെയിൽ: kdiscrecruitment2023@gmail.com , അവസാന തീയതി: ജനുവരി 19 (5 PM). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://cmd.kerala.gov.in/ 

ഐ.ആർ.ഇ.എൽ: 18 അപ്രന്റിസ് ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ IREL (india) ലിമിറ്റഡ് ചവറ ഡിവിഷനിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. ട്രേഡ്, ഗ്രാജുവേറ്റ്, ജനറൽ സ്ട്രീം സ്റ്റുഡന്റ്സ് വിഭാഗങ്ങളിലായി ആകെ 18 ഒഴിവുണ്ട്. പരിശീലന കാലാവധി ഒരുവർഷം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: www.irel.co.in 


Send us your details to know more about your compliance needs.