Let us do the

Distance online courses are equivalent to regular ones by UGC.-(12-09-2022)

So you can give your best WITHOUT CHANGE

വിദൂര ഓൺലൈൻ കോഴ്സുകൾ റെഗുലറിന് തത്തുല്യമെന്ന് യു.ജി.സി.

വിദൂര ഓൺലൈൻ പഠനത്തി ലൂടെ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടുന്ന ബിരുദ, ബിരുദാനന്തരബിരുദങ്ങൾ റെഗുലർ കോഴ്സുകൾക്ക് തത്തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. വ്യക്തമാക്കി. ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾക്കും ഇത് ബാധകമാണ്. വിദൂര-ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച 22-ാം ചട്ടപ്രകാരമാണ് യു.ജി.സി. ഇത് വിശദീകരിച്ചത്.വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റുകൾക്കാണ് തത്തു അ ല്യയോഗ്യത ലഭിക്കുക. രാജ്യത്ത് 160 സർവകലാശാലകൾ വിദൂര പഠന കോഴ്സുകളും 57 സർവകലശാലകൾ ഓൺലൈൻ ബിരുദ കോഴ്സുകളും നടത്തുന്നുണ്ട്. യു.ജി.സി.യുടെ അംഗീകാരമുള്ള ഈ കോഴ്സുകളെല്ലാം കേരളാ പി.എസ്.സി.യും അംഗീകരിക്കുന്നുണ്ട്. എന്നാൽ, ബി.എഡ്.പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ
റെഗുലറിന് തുല്യമായ പരിഗണന വിദൂര കോഴ്സുകൾക്ക് നൽകുന്നില്ല. അക്കാര്യത്തിൽ യു.ജി.സി. വ്യക്തത വരുത്തിയിട്ടില്ല.


Send us your details to know more about your compliance needs.