So you can give your best WITHOUT CHANGE
നീറ്റ്-സൂപ്പർ സ്പെഷ്യാലിറ്റി അപേക്ഷ ഓഗസ്റ്റ് 16 വരെ നൽകാം
DM, MCh, DrNB സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷ്യാലിറ്റി (NEET-SS; 2023) സെപ്റ്റംബർ 9, 10 തീയതികളിലായി നടത്തും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിനാണ് (NBEMS) പരീക്ഷാനടത്തിപ്പുചുമതല. യോഗ്യത: പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ബിരുദം/ പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് (എം.ഡി./ എം.എസ്./ ഡി.എൻ.ബി.)/ തത്തുല്യം. 2023 സെപ്റ്റംബറിനകം യോഗ്യത നേടിയിരിക്കണം. നാഷണൽ മെഡിക്കൽ കൗൺസിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പരീക്ഷ: ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വിശദവിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും www.natboard.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16. വെബ്സൈറ്റ്: www.natboard.edu.in.
Send us your details to know more about your compliance needs.