So you can give your best WITHOUT CHANGE
NMMS പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷ മാർച്ച് 22 ചൊവ്വാഴ്ച.
90 മിനിട്ട് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്.
PartI: Mental Ability Test (MAT)
മാനസികശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple ChoiceQuestions) ഇതിൽ ഉണ്ടായിരിക്കും.
ചോദ്യങ്ങളിൽ സാദ്യശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, സംഖ്യാശ്രണികൾ, പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾകണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടും.
Part II : Scholastic Aptitude Test (SAT)
ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം (35), അടിസ്ഥാനശാസ്ത്രം (35), ഗണിതം(20)എന്നിവയിൽ നിന്ന് 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഇതിൽ ഉണ്ടായിരിക്കും. കേരള സിലബസ് അനുസരിച്ചുളള VIII-ാം ക്ലാസിലെ സെക്കന്റ് ടേം വരെയുളള അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പാഠഭാഗങ്ങളും, താഴ്ന്ന ക്ലാസുകളിൽ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുടെ
ഉയർന്നതലത്തിലുള്ള ചിന്താപ്രക്രിയ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കും.
രണ്ട് പാർട്ടിലേയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്.
ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ഓൺലൈൻ അപേക്ഷയിൽ ആവശ്യപ്പെട്ടത് ആ ഭാഷയിൽ ഉള്ള ചോദ്യപേപ്പർ ആയിരിക്കും ലഭിക്കുന്നത് .
യോഗ്യത മാർക്ക് : SAT, MAT എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40% മാർക്ക് ലഭിച്ചിരിക്കണം .
Send us your details to know more about your compliance needs.