So you can give your best WITHOUT CHANGE
സ്കോൾ-കേരള: പ്ലസൺ പ്രവേശനം: ഒക്ടോബർ 10 വരെ അപേക്ഷിക്കാം
സ്റ്റോൾ കേരള മുഖേനെയുള്ള ഹയർ സെക്കൻഡറിതല കോഴ്സിലേക്ക് ഓപ്പൺ റെഗുലർ,പ്രൈവറ്റ് രജിസ്ട്രേഷൻ,സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./തുല്യ കോഴ്സിൽ ഉപരിപഠനയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധിയില്ല.
ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ചിനാരംഭിക്കും.പിഴകൂടാതെ ഒക്ടോബർ 10 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 17 വരെയും ഫീസടച്ച് www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യാം.ഫീസ് വിവ രങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾക്കും വെബ്സൈറ്റ് കാണുക.
ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ടുദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സ്പീഡ്/ രജിസ്റ്റേഡ് തപാൽ മാർഗമോ ലഭിക്കണം. സംസ്ഥാന ഓഫിൽ അപേക്ഷകൾ സ്വീകരിക്കില്ല.അന്വേഷണങ്ങൾക്ക്. 0471 - 2342950, 2342271.
Send us your details to know more about your compliance needs.